Tuesday, July 20, 2010

രാധേയം.



അങ്ങ് ദൂരെ മധുരയില്‍ നിന്നുള്ള വിവാഹ മേളം രാധ കേള്‍ക്കുന്നുണ്ടായിരുന്നു ,
വളരെ നന്നായി തന്നെ . മുഹൂര്‍ത്ത സമയം ആയിക്കാണും...
കണ്ണന്‍റെ വിവാഹ മുഹൂര്‍ത്തം .
രുക്മിണി വളരെ സന്തോഷവതിയായിരിക്കും ഇപ്പോള്‍ എന്നും രാധ ഓര്‍ത്തു.
അവള്‍ നെടുതായി നിശ്വസിച്ചു .
ഒരു വിങ്ങല്‍ മനസ്സില്‍ കനത്തു വന്നു.
ഇവിടെ അമ്പാടിയില്‍ മറ്റൊരാളും കേള്‍ക്കുന്നുണ്ടാകില്ല ഇത്, അറിയുന്നുണ്ടാകില്ല....

അവള്‍ ചാരിയിരുന്ന പവിഴമല്ലിയുടെ ചില്ലകള്‍ നേര്‍ത്ത കാറ്റില്‍ ഉലഞ്ഞു , രാധയുടെ ഉള്ള് പോലെ .
എങ്ങിനെ തോന്നി അമ്പാടി വിട്ടു പോകാന്‍ ?
തന്നെ വിട്ടു പോകാന്‍?
എല്ലാം മറക്കാന്‍ ?
ഇപ്പോഴും ചുണ്ടില്‍ ആ കള്ള ചിരിയുണ്ടാകും....
അതുകണ്ട് രുക്മിണിയുടെ മനം നിറഞ്ഞിരിക്കും....
രാധയുടെ ചുണ്ടുകള്‍ നേരിയ വിറ പൂണ്ടു..
കണ്നിറഞ്ഞു വന്നു...

കാറ്റില്‍ പാറിയ ദാവണിയുടെ തുമ്പില്‍ തെരുപ്പിടിച്ചു അവള്‍...
പവിഴമല്ലിയുടെ ചില്ലയില്‍ അപ്പോഴും കാറ്റുണ്ടായിരുന്നു.
അവന്‍റെ നഖപ്പാടുകള്‍ എവിടൊക്കെ?
കഴുത്തില്‍...
മാറില്‍...
അടിവയറില്‍...
അവയൊന്നും ഒരിക്കലും തന്നെ നോവിച്ചിരുന്നില്ലെന്ന് രാധ ഓര്‍ത്തു .
രാധ എന്നും വിധേയ ആയിരുന്നു അവന്.
അതുകൊണ്ടുതന്നെയാണ് ഒരു നോക്ക് പോലും നല്‍കാതെ അവന്‍ പോയപ്പോഴും, തന്നില്‍ നിന്ന് ഒരു പിന്‍വിളി
ഉണ്ടാകാതിരുന്നതും.

അമ്പാടി മൂകമായിരുന്നു.
രാധയെപ്പോലെ.
ഇനി രാധയില്ല, രാസക്രീടയും...

മധുര ആഖോഷ തിമിര്‍പ്പിലായിരുന്നു.
രുക്മിണിയുടെ മനം പോലെ...

ഇങ്ങു പവിഴമല്ലിചോട്ടില്‍ രാധ ഒറ്റക്കും....


2 comments:

  1. shaaliniyude munpil onnumalla ithu. enkilum ithra kaalam nammal marannirunna paavam radhayude mansu
    manasilaakkaan patti.......

    ReplyDelete
  2. orikkal Radhayude manasu tegiyatu pole enteyum...oru pinvilkaayi njanum agrahichirunnu.pakshe kannante manasu appozhum madhura aaghosh timirppilayirunnu...Rukminiyude manam pole....

    ReplyDelete